തിരുവനന്തപുരം:കേരളത്തില്‍ ഇത് രണ്ടാം തവണയാണ് സി പി ഐ ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുന്നത്. തൃശ്ശൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ വി എസ് സുനില്‍ കുമാര്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സി പി ഐ. എന്നാല്‍ സുരേഷ് ഗോപിക്കുമുന്നില്‍ സുനില്‍കുമാര്‍ തകര്‍ന്നു.
തിരുവനന്തപുരത്ത് സിറ്റിംഗ് എം പിയായ ശശി തരൂരിനോടും കേന്ദ്രമന്ത്രിയായ എന്‍ ഡി എസ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോടും ഏറ്റുമുട്ടലിനായി രംഗത്തിറക്കിയ പന്ന്യന്‍ രവീന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാനായി സി പി ഐ രംഗത്തിറക്കിയത് യുവനേതാവായ അരുണ്‍ കുമാറിനെയായിരുന്നു.എന്നാല്‍ അരുണ്‍കുമാര്‍ കൊടിക്കുന്നിലിന് മുന്നില്‍ അടിപതറി.
വലിയ മുന്നേറ്റ മുണ്ടാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായ തിരിച്ചറിവില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടാനെത്തിയ ആനിരാജയും അടിപതറിയോടെ സി പി ഐക്ക് പ്രതീക്ഷകളില്ലാതായി.
തിരുവനന്തപുരത്ത് പാര്‍ട്ടി വോട്ടുകള്‍ കിട്ടിയെന്നും മൂന്നാം സ്ഥാനത്തേക്ക് പോയത് അന്വേഷിക്കുമെന്നുമാണ് പന്ന്യന്റെ പ്രതികരണം. തിരുവനന്തപുരത്ത് സി പി ഐടിക്കറ്റില് ഏറ്റവും ഒടുവില്‍ വിജയിച്ചത് പന്ന്യന്‍ രവീന്ദ്രനായിരുന്നു.