പാലക്കാട് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നിരിക്കുന്ന കള്ളപ്പണ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. സത്യം തെളിയാന്‍ ആരോപണവിധേയരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ഒഴുക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള പണമാണ് പാലക്കാടും എത്തിയത്. കൊടകര കള്ളപ്പണക്കേസിലെ ഇടനിലക്കാരന് ധര്മരാജന് ഷാഫി പറമ്പിലിന് നാലു കോടി നല്‍കിയെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.. ആരോപണത്തിനെതിരെ എന്തുകൊണ്ട് ഷാഫി പറമ്പില്‍ നിയമനടപടി സ്വകരിക്കുന്നില്ലെന്നും ഗോവിന്ദന് ചോദിച്ചു.
തങ്ങള്‍ ഉയര്‍ത്തിയ ആരോണങ്ങള്‍ സാധൂകരിക്കുന്നതിന്റെ ഭാഗമായി സിപിഐഎം ഇന്നലെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ എംപിമാരായ ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെ കാണാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഫെനി നൈനാന് ഒരു നീല ട്രോളി ബാഗുമായി വരുന്നതും പോകുന്നതും ദൃശ്യങ്ങളിലുണ്ട്.