മലപ്പുറം : സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രി ചെയർമാനുമാണ് വി പി അനിൽ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി.
കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കൺസോർഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മലപ്പുറം എം എസ്പി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായിരുന്നു. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ 12 ആളുകളെ തെരഞ്ഞെടുത്തിട്ടുണ്ട് .