കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പി പി ദിവ്യയ്ക്ക് വിമര്‍ശനം. ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമര്‍ശനം. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയതെന്നും ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമ്മേളനത്തില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം അനുശോചിക്കുകയും ചെയ്തു. യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ നടത്തിയ അഴിമതിയാരോപണത്തിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.