മധുര: സിപിഐഎമ്മിന്റെ അമരക്കാരനായി എം എ ബേബി. സിപിഐഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തു. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനം. ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ജനറല്‍ സെക്രട്ടറി വരുന്നത്. എട്ട് പേരാണ് എം എ ബേബിയെ പോളിറ്റ് ബ്യുറോയിൽ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. മധുരയില്‍ വച്ച് നടന്ന 24ാമത്
മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, പിണറായി വിജയന്, എ വിജയരാഘവന്, എം വി ഗോവിന്ദന്, സുഭാഷിണി അലി, ബി വി രാഘവലു, ജി രാമകൃഷ്ണന് എന്നിവരാണ് പിന്തുണച്ചത്. അശോക് ധാവ്ള, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോല്‍പല്‍ ബസു, തപന്‍ സെന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിര്‍ത്തത്. അശോക് ധാവ്ള മുന്നോട്ട് വെച്ചത് പശ്ചിമബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആവാനില്ലെന്ന് സലിം നിലപാട് എടുക്കുകയായിരുന്നു.
പാർട്ടിയുടെ സാംസ്കാരിക ദാർശനിക മുഖമാണ് എം എ ബേബി. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് എംഎ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.