തിരുവനന്തപുരം: കെപിസിസി വേദി പങ്കിടാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. നാളെ തിരുവനതപുരത്ത് വെച്ച് നടക്കുന്ന ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുക. കൂടാതെ സിപിഎ നേതാവും മുൻ മന്ത്രിയുമായിരുന്ന സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും.
തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷന് സമീപം സത്യൻ സ്മാരക ഹാളിൽ വൈകുന്നേരം 4.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കുന്ന പരുപാടിയിൽ വി എം സുധീരനാകും അധ്യക്ഷനാക്കുക.