തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് മാർച്ച് മുന്നിലേക്ക് മാറ്റി.
എം വി ഗോവിന്ദൻ ബുധനാഴ്ച 4 മണിക്ക് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ചെയ്തതിനെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്നും കോടതി ഓർമിപ്പിച്ചു. ഇനി നേതാക്കൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും എല്ലാവരും സത്യവാങ്മൂലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.