2024ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെയാണ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരമാണ് ബുംമ്ര ടീമില്‍ ഇടംപിടിച്ചത്. ബുംമ്രയടക്കം രണ്ട് ഇന്ത്യന്‍ താരങ്ങളാണ്
ടീമിലുളളത്. ഇന്ത്യന്‍ യുവതാരം യശസ്വി ജയ്സ്വാളിനെയാണ് ടീമിന്റെ ഓപണറായി തിരഞ്ഞെടുത്തത്.
ഓസീസ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംമ്രയ്ക്കും ജയ്സ്വാളിനും ടീമിലേക്കുള്ള വഴിയൊരുക്കിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ബുംമ്ര. 2024ല്‍ 71 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ബുംമ്ര 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഫൈഫറുകളും സ്വന്തമാക്കിയിരുന്നു.