ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും മറ്റും പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് കൂടിരിക്കുന്ന ബന്ധുക്കളോട് അധിക്യതര്‍ സ്വീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. കഥാകൃത്ത് ശിഹാബുദീന് പൊയ്ത്തുംകടവ് സമൂഹമാധ്യമത്തില്‍ എഴുതിയ ഒരു കുറിപ്പില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് കമ്മീഷന്റെ ഇടപെടല്‍.
സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കൂട്ടിരിപ്പുകാര്‍ക്ക് മാന്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കമ്മീഷന് ജൂഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ജനുവരി 30ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ആരോഗ്യവകുപ്പു ഡയറക്ടര്‍ ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അവ നടപ്പിലാക്കാന്‍ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.