ദാന ചുഴലിക്കാറ്റ് നാളെ കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് മൂന്ന് തുറമുഖങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നല്കി. വെളളിയാഴ്ചയോടെ ദാന അറിയിച്ചു. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം.
ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു.അപകട മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. മൂന്ന്-നാല് ലക്ഷം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൂന്ന് ജില്ലകളെ കൊടുങ്കാറ്റ് സാരമായി ബാധിക്കുമെന്നാണ് നിരീക്ഷണം. കേന്ദ്രപാര, ഭദ്രക്, ബാലസോര്‍, ജഗത്സിംഗ്പൂര്‍, പുരി എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിക്കുക.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സജ്ജമാണെന്നും ജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു