മുതിര്‍ന്ന ബോളിവുഡ് നടന് മിഥുന് ചക്രബര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം. ഇന്ത്യയിലെ ചലച്ചിത്ര രംഗത്ത് നല്കുന്ന പരമോന്നത ബഹുമതിയാണ് ബംഗാളി സൂപ്പര്‍താരത്തിന് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഒക്ടോബര്‍ 8ന് എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മിഥുന് ചക്രബര്‍ത്തിക്ക് സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
ബംഗാളി സിനിമയില്‍ ഹിന്ദി സിനിമയിലും സാന്നിധ്യമായ മിഥുന് ചക്രവര്‍ത്തി 1976-ല്‍ മൃണാള്‍ സെന്നിന്റെ ”മൃഗായ” എന്ന ചിത്രത്തിലൂടെയാണ് 74-കാരനായ ചക്രവര്‍ത്തി ആദ്യമായി അഭിനയിച്ചത്.
അതിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. ”കസം പൈഡ കര്ണേ വാലെ കി”, ”കമാന്‍ഡോ” തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു.