തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടൻ വിജയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദളപതി 69-ൽ വിജയ് എങ്ങനെയുണ്ടാകുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ചിത്രത്തിൽ മലയാളത്തിലെ യുവതാരം മമിതയും പ്രധാന വേഷത്തിൽ എത്തുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ് യുടെ ചിത്രത്തിൽ ഉണ്ടാക്കുകയെന്നും റിപ്പോർട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ദളപതി 69-ന് എന്ത് പേര് നൽകുമെന്ന കാര്യവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യമാണ്. വിജയ്ക്ക് 1000 കോടിയുടെ ബോക്സ് ഓഫീസ് നേട്ടം ഈ സിനിമയിലൂടെ നിറവേറ്റാനാവുമോ ആരാധകർ ഉറ്റുനോക്കുകയാണ്.
ചിത്രത്തിൽ എല്ലാ തരത്തിലും ഇമോഷണുകൾക്ക് പ്രാധാന്യം നൽകുമെന്ന് കരുതപ്പെടുന്നു. കാസ്റ്റിംഗ് പ്രഖ്യാപനം ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ദളപതി 69 വിജയ്റെ രാഷ്ട്രീയ നിലപാട് പരാമർശിക്കുന്ന സിനിമയായിരിക്കുമോ എന്നും ചർച്ചയായി കൊണ്ടിരിക്കുകയാണ്.ചിത്രീകരണം ആരംഭിച്ച ദളപതി 69 ദ്രുതഗതിയിൽ മുന്നേറുകയാണ്. വലിയ ബജറ്റിലുള്ള ഗാനരംഗം ചിത്രീകരിച്ചാണ് ചിത്രത്തിന്റെ തുടക്കം. കൊറിയോഗ്രാഫി നിർവഹിക്കുന്നത് ശേഖർ മാസ്റ്ററാണ്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ കൈകാര്യം ചെയ്യുന്നു.
ചിത്രത്തിൽ മമിത ബൈജു നരേൻ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മോനിഷ ബ്ലസി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം സത്യൻ സൂര്യൻ ആണ് നിർവഹിക്കുന്നത്.