കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. തൃശൂരിലെ ഓസ്കര് ഇവന്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന് എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്. ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഉമാ തോമസ് എം എല്‍ എ യ്ക്ക് അപകടമുണ്ടായ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘടിപ്പിച്ചത് മൃദംഗവിഷണായിരുന്നു.