കോഴിക്കോട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണം കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മരിച്ചവരുടെ കുടുംബത്തെ പോലും അപമാനിച്ചവരാണ് കെ സുധാകരനും വി ഡി സതീശനും. ആരോപണവിധേയനായ ഐ സി ബാലകൃഷ്ണന് എത്രയും പെട്ടെന്ന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
നിരപരാധികളായവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. സാമ്പത്തികമായുള്ള വഴികള്‍ അടഞ്ഞപ്പോഴാണ് ആത്മഹത്യ. മരിച്ചവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ കൊലപാതകമാണെന്ന് മനസ്സിലാകും. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും എം വി ഗോവിന്ദന് പറഞ്ഞു.