ഇ പി എഫ് ഒ വരിക്കാർക്ക് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) സജീവമാക്കുന്നതിനും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുമുള്ള സമയപരിധി നീട്ടി. ജനുവരി 15 ആണ് പുതുക്കിയ സമയപരിധി.
എംപ്ലോയ്മെൻ്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയവും നീട്ടി. 2024 ജൂലൈയിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇഎൽഐ പദ്ധതി ജീവനക്കാർക്ക് സാമ്പത്തിക സഹായം നൽകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.