ബെഗംളൂരു: ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍. ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവത്തിനോട് അനുബന്ധിച്ച് നല്കിയ മരുന്നാണ് മരണകാരണം എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുകയാണ്.
കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. നന്ദിനി, റോജമ്മ, മഹാലക്ഷ്മി, മുസ്കാന്, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ കുട്ടികള്‍ സുരക്ഷിതരാണ്. നവംബര്‍ 11 നായിരുന്നു അഞ്ചാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിസേറിയന് പിന്നാലെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. 24 ദിവസം ഇവിടെ ചികിത്സയില്‍ തുടര്‍ന്ന ശേഷമായിരുന്നു മരണം.