റഫ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെ 400 പേര് കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പാളിയതിന് പിന്നാലെ ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ 100ലധികം പേര്‍ക്ക് പരിക്കേറ്റുവെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
അതേസമയം ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫാഹ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ആക്രമണം തുടരുന്നതിനിടെ പലയിടത്തും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ഐഡിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.