ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ 18 പേർ മരിച്ച സംഭവത്തില്‍,ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും. രണ്ടര ലക്ഷം രൂപ വീതം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് നൽകും . ചെറിയ പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
മരിച്ചവരില്‍ 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ദുരന്തത്തിൽ റെയില്‍വേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.
കുംഭമേളയ്ക്കായി പ്രയാഗ് രാജ് സ്പെഷ്യൽ എക്സ്പ്രസില്‍ പോകാനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ കാത്തിരിക്കുന്നതിനിടെ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളില്‍ രാത്രി 8 മണിയോടെ അനിയന്ത്രിതമായ തിക്കും തിരക്കും അനുഭവപ്പെട്ടത്.