ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ റെയിൽവേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിർദേശം നൽകി. 285 ലീങ്കുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി മറച്ചുവയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ നീക്കം.
36 മണിക്കൂറിനുള്ളിൽ വീഡിയോ ലിങ്കുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതിൽ റെയിൽവേയുടെ അനാസ്ഥ ചർച്ചചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളാണിവ.ഡിസംബറിൽ നേരിട്ട് ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം ലഭിച്ചതിന് ശേഷം മന്ത്രാലയത്തിന്റെ ആദ്യത്തെ പ്രധാന നടപടികളിൽ ഒന്നാണിത്.