ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഡാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള ഡല്‍ഹി പൊലീസിന്റെ വാദം ഇന്നും തുടരും. ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലീന്ദര്‍ കൗര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
മുഹമ്മദ് സലീം ഖാന്, അതര്‍ ഖാന്,ഷര്‍ജീല്‍ ഇമാം, ഷിഫ ഉര് റഹ്മാന്, ഷദബ് അഹമ്മദ്, ഖാലിദ് സൈഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയിലും വാദം കേള്‍ക്കും. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കലാപ ഗൂഡാലോചന എന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് ഡല്‍ഹി കലാപ ഗൂഡാലോചന ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള എട്ട് പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്നാണ് ഡല്‍ഹി പൊലീസിന്റെ ആവശ്യം.