കോഴിക്കോട്: യുവതിയ്ക്ക് ചികിത്സാചെലവ് നിഷേധിച്ചുവെന്ന പരാതിയിൽ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത കേസില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ കോടതിയുടെ ഉത്തരവ്. കക്കട്ടില്‍ മലയന്റെ പറമ്പത്ത് അരുണ്‍ ലാലിന്റെ ഭാര്യ അനുഷ്യ(30)ക്ക് ചികിത്സയ്ക്കായി വേണ്ടിവന്ന 2,53,716 രൂപ ഒമ്പത് ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായും കോടതിച്ചെലവിലേക്ക് 10,000 രൂപയും ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് കമ്പനി നൽകണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു.
2021 ഒക്ടോബര്‍ ഏഴിന് അനുഷ്യ ഭര്‍ത്താവിന്റെയും മകളുടെയും ആരോഗ്യ പരിചരണ കവറേജിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിയെടുത്തിരുന്നു. 2023 ഒക്ടോബര്‍ 28 വരെ പോളിസി കാലാവധിയുണ്ട്. 2023 ഓഗസ്് 17-ന് ശൗചാലയത്തില്‍ വീണ് അനുഷ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഓഗസ്റ്റ് 24-ന് ആശുപത്രി വിട്ടത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ത്തന്നെ ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിച്ചെങ്കിലും ക്ലെയിം പാസാക്കുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്ണതയായതിനാല് ഇന്‍ഷുറന്‍സ് കവറേജ് പരിധിയില്‍ വരില്ലെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം. ഈ വാദം പൂര്‍ണമായി തള്ളിക്കൊണ്ടാണ് വിധി.