ബെര്‍ലിന്‍: അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് അഴിമതി സൂചിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഡെന്‍മാര്‍ക്കിനേയാണ്. ഡെന്മാര്ക്കിന് 90 പോയിന്റാണുള്ളത്. ഫിന്‍ലന്‍ഡ് (88), സിങ്കപുര്‍ (84), ലക്സംബെര്‍ഗ് (81) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.
ഇന്ത്യ കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ താഴ്ന്നു. 100-ല്‍ 38 സ്കോറോടെയാണ് ഇന്ത്യ ഈ റാങ്കില്‍ എത്തിയത്. 2023-ല്‍ 39 പോയിന്റുമായി 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022-ല്‍ 40 പോയിന്റായിരുന്നു. 180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനം ദക്ഷിണ സുഡാനാണ് (8). സൊമാലിയ (9), വെനസ്വേല (10) എന്നീ രാജ്യങ്ങളാണ് സുഡാനേക്കാള്‍ മുന്നിലാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന് 135-ാം റാങ്കും ശ്രീലങ്കയ്ക്ക് 121-ാം റാങ്കുമാണ്. ബംഗ്ലാദേശ് 149-ാം റാങ്കും ചൈന 76-ാമതുമാണ്.