മഹാരാഷ്ട്ര: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വാദത്തെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്നും ,പകരം മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളാണ് നേതാവാകുക എന്നതായിരുന്നു റാവത്തിന്റെ വാദം .
ഈ വാദത്തെ തള്ളിക്കൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എത്തിയിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു ശേഷവും മോദി തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഫഡ്നാവിസ് പറഞ്ഞു . മോദി ഞങ്ങളുടെ നേതാവാണെന്നും മോദി ജി പ്രധാനമന്ത്രിയായി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നും ഫഡ്നാവിസ് പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി നേതാവ് മോഹൻ ഭാഗവതിനെ മോദി കണ്ടത് വിരമിക്കൽ അറിയിക്കാനാണെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ വാദം.