തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിന് മാനസിക പ്രശ്നമില്ലെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം. ഹരികുമാറിനെ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഹരികുമാറിന് മാനസികരോഗമില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം കണ്ടെത്തി.
കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഹരികുമാര്‍ മൊഴി മാറ്റിയിരുന്നു. കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തതോടെ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് മാനസിക പരിശോധനയ്ക്ക് ഹരികുമാറിനെ വിധേയനാക്കിയത്. ഹരികുമാറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.