ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമായ ‘ഇഡ്ലി കടൈ’യുടെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് ധനുഷ്. നടൻ അരുൺ വിജയ്യും ധനുഷും ബോക്സിങ് റിങ്ങിനുള്ളിൽ നിൽക്കുന്ന ഒരു പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. അരുൺ വിജയ് ഒരു ബോക്സറായും ധനുഷിനെ റിങ്ങിനുള്ളിൽ കോർണർമാനായുമാണ് കാണിച്ചിരിക്കുന്നത്.
നിത്യ മേനോന് ആണ് ചിത്രത്തില്‍ നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ സമുദ്രക്കനി ,രാജ്കിരൺ, എന്നിവരും ചിത്രത്തിൽ ഉണ്ട് .‘കഠിനാധ്വാനിയും അർപ്പണബോധവും ആത്മാർത്ഥതയും ഉള്ള നടനായ അരുൺ വിജയ് സഹോദരനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്’ എന്ന കുറിപ്പോടെയാണ് ധനുഷ് പോസ്റ്റർ പങ്കുവച്ചത്. 2025 ഏപ്രിൽ 10-നാകും ചിത്രം തിയേറ്ററുകളിൽ എത്തുക .