ചെന്നൈ:മഹേന്ദ്ര സിംഗ് ധോണിക്ക് പരിക്കുണ്ടെന്ന് സ്ഥീരികരിച്ച് ബൗളിംഗ് പരിശീലകന്
എറിക് സിമണ്‍സ്.ധോണിയുടെ പരിക്കില്‍ ചെന്നൈ ക്യാമ്പിന് ആശങ്കയുണ്ട്.എല്ലാവര്ക്കും ധോണിയുടെ പരിക്കിനെപ്പറ്റി അറിയാനാണ് താല്‍പ്പര്യം.താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ മനുഷ്യനാണ് ധോണി.എത്രമാത്രം വേദനയോടെയാണ് ധോണി കളത്തിലെത്തുന്നതെന്ന് തനിക്ക് അറിയില്ല.
ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; സ്ഥിരീകരിച്ച് ഡോക്ടര്‍
അയാള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.പരിക്കിനെ അവഗണിച്ചും ടീമിനൊപ്പം തുടരാനുള്ള മാനസിക കരുത്ത് ധോണിക്കുണ്ട്.അതുകൊണ്ടാണ് കളിക്കളത്തിലേക്ക് ധൈര്യപൂര്‍വ്വം എത്താന്‍ ധോണിക്ക് കഴിയുന്നതെന്നും എറിക് സിമണ്‍സ് വ്യക്തമാക്കി.പക്ഷേ പരിക്കുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം തുടരാനാണ് ധോണി ആഗ്രഹിക്കുന്നതെന്നും ചെന്നൈ ബൗളിംഗ് പരിശീലകന് പറഞ്ഞു.