വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്. ന്യൂജേഴ്സിയിലെ എഡിസണില്‍ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടം അണിയിച്ചത്. മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്നും ധ്രുവി പട്ടേല്‍ പ്രതികരിച്ചു. ഇത് വെറുമൊരു കിരീടമല്ല, തന്റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും ധ്രുവി പട്ടേല്‍ വ്യക്തമാക്കി.
സുരിനാമില്‍ നിന്നുള്ള ലിസ അബ്ദുല്‍ഹക്ക് ഫസ്റ്റ് റണ്ണറപ്പായും നെതര്‍ലന്‍ഡില്‍ നിന്നുള്ള മാളവിക ശര്‍മ്മ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയില്‍ കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദ്യാര്‍ത്ഥിയാണ് ധ്രുവിപട്ടേല്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്.
Your article helped me a lot, is there any more related content? Thanks!