ദിലീപിനെ നായകനാക്കി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്രിൻസ് ആൻഡ് ഫാമിലി”. ഒരു കുടുംബചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി ദിലീപിന്റെ അഭിനയജീവിതത്തിലെ 150 മത് ചിത്രം കൂടിയാണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു വർഷത്തിനു ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ഈ ദിലീപ് ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
കൂടാതെ ചിത്രത്തിൽ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. അതേസമയം, നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭാ.ഭാ.ബ’ എന്ന ചിത്രത്തിലും ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ ഉണ്ടാകും എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.