ഇൻഡ്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് ഡബ്ലിനിൽ തമിഴ് ത്രില്ലർ “ഉൻ പാർവയിൽ” പ്രദർശിപ്പിച്ചു.”താൽ” , “കഹോ നാ പ്യാർ ഹേ” എന്ന ചിത്രങ്ങളുടെ പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ കബീർ ലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാർവതി നായർ രണ്ടു കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
“ഉൻ പാർവയിൽ’ഭവ്യയും ദിവ്യയും എന്ന രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.’എനിക്ക് വലിയൊരു വെല്ലുവിളിയായിരുന്നു, എന്നാൽ അത് സന്തോഷം നൽകുന്ന അനുഭവവുമാണ്. സ്നേഹം, നഷ്ടം, മനസ്സുറച്ച പ്രതികാരം എന്നിവയെ ആഴത്തിൽ പരിശോധിക്കുന്ന ഈ ത്രില്ലറിൽ അഭിനയിച്ചത് എനിക്ക് അഭിമാനമാണ്’–പാർവതി നായർ പറഞ്ഞു.
‘സ്ത്രീകേന്ദ്രമായ ഈ ചിത്രം സ്ത്രീകളുടെ ശക്തിയും പ്രതിരോധ ശേഷിയും മുന്നോട്ട് നിർത്തുന്ന ഒരു കഥയാണ്’ – കബീർ ലാൽ.
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ടിൽ ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.”ഉൻ പാർവയിൽ” എന്ന തമിഴ് ത്രില്ലർ അജയ് കുമാർ സിങ്, രേഖ സിങ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.