കൊച്ചി: ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കായി തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന് ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനോടോപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നുവെന്നാണ് പി സതിദേവി പറഞ്ഞത്.
വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിവിങ് ടുഗെതറില്‍ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നല്കാന് കമ്മീഷന് ഉത്തരവായി. 117 പരാതികളാണ് കമ്മീഷന് അദാലത്തില്‍ പരിഗണിച്ചത്.