യാത്രക്കാര്‍ക്ക് ആശ്വാസമായി ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷല്‍ ട്രെയിന്‍ ആയാണ് ഇത് എത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിന്‍ 11.5 മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. 994 കിലോമീറ്റര്‍ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം.
ഒക്ടോബര്‍ 30 ന് ഡല്‍ഹിയില്‍ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടില്‍ എസി ചെയര്‍കാറിന് 2575 രൂപയും എക്സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളില്‍ ഭക്ഷണം, ചായ എന്നിവയും ഉള്‍പ്പെടുന്നു. സ്ലീപ്പര്‍ സൗകര്യത്തിനു പകരം ചെയര്‍ കാര്‍ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനില്‍ ഉണ്ടായിരിക്കുക.
നവംബര്‍ 1, 3, 6 തീയതികളിലും പാട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒക്ടോബര്‍ 31, നവംബര്‍ 2,4,7 തീയതികളിലും ആയിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാട്നയില്‍ എത്തും. പാട്നയില്‍ നിന്ന് രാവിലെ 07.30ന് പുറപ്പെട്ട് ഡല്‍ഹിയില്‍ വൈകുന്നേരം 7 മണിക്ക് എത്തും.