വാഷിങ്ടണ്‍: യുക്രൈന് യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു കൂടിക്കാഴ്ച.
യുക്രൈനിലെ ധാതു ഖനനത്തിന് അമേരിക്കയ്ക്ക് അനുമതി നല്കുന്ന കരാറില്‍ ഒപ്പുവെയ്ക്കാന്‍ സെലന്‍സ്കി വൈകാതെ അമേരിക്കയിലെത്തുമെന്നും ട്രംപ് പറഞ്ഞു. സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുക്രെന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയും ട്രംപും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ച തീരുമാനിച്ചത്.