വാഷിങ്ടണ്‍: റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഉയര്‍ത്തിയ ആവശ്യം. അല്ലാത്തപക്ഷം ഇറക്കുമതി തീരുവയില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗണ്ടിലൂടെയായിരുന്നു ട്രംപ് പുടിന് മുന്നറിയിപ്പ് നല്‍കിയത്.
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. യുദ്ധം തുടരുകയാണെങ്കില്‍ റഷ്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഉയര്‍ന്ന താരിഫുകളും നികുതിയും ഏര്‍പ്പെടുത്തും. യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ ട്രംപിന്റെ മുന്നറിയിപ്പിനോട് റഷ്യ ഇതുവരെ പ്രതികരിച്ചട്ടില്ല.