ആലപ്പുഴ:കേരളത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കെ കളളവോട്ട് ആരോപണവും ഉയരുന്നു.ആലപ്പുഴ മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റ് എം ലിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴയില്‍ മാത്രം 35,000-ഓളം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നാണ് യുഡിഎഫിന്റെ ഹര്‍ജി.ഒരേ വോട്ടര്‍ ഐഡി കാര്‍ഡുള്ള 711 ഓളം വോട്ടര്‍മാര്‍ ഉള്ളതായി തെളിവുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.ആലപ്പുഴ കളക്ടര്‍ക്കും യുഡിഎഫ് പരാതി നല്‍കിയിരുന്നു.
ഗിറ്റാര്‍ ഇതിഹാസം ഡിക്കി ബെറ്റ്സ് വിടവാങ്ങി
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതി നേരത്തെ യുഡിഎഫ് ഉയര്‍ത്തിയിരുന്നു.1,72,000 ഇരട്ട വോട്ടുകളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം നല്‍കിയെങ്കിലും മരിച്ചുപോയവരടക്കമുള്ള 22,000 പേരെ മാത്രമേ പട്ടികയില്‍ നിന്ന് നീക്കിയിട്ടുള്ളുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 100 ഇരട്ടവോട്ട് വീതം താന്‍ എടുത്തുപറഞ്ഞിരുന്നുവെന്നും ഈ കണക്ക് കളക്ടര്‍ പരിശോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.