സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണ്ണം ഔണ്‍സിന് 12.66 ഡോളര്‍ കുറഞ്ഞ് 3,225.16 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. നിലവില്‍ വെള്ളി ഗ്രാമിന് 109.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 878.40 രൂപയും, 10 ഗ്രാം വെള്ളിക്ക് 1,098 രൂപയുമാണ്. 100 ഗ്രാം വെള്ളിക്ക് 10,980 രൂപയാണ്. വെള്ളി കിലോയ്ക്ക് 1,09,800 രൂപയാണ്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു.
3 ദിവസം കൊണ്ട് പവന് 400 രൂപയുടെ കുറവാണ് പ്രാദേശിക വിപണികളില്‍ രേഖപ്പെടുത്തിയത്. അതേസമയം ഈ മാസം പവന് 4,360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.