ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവിന് രാജ്യം സാക്ഷിയാകുന്നു. ആദ്യഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് ബിജെപി മുന്നേറ്റത്തില്‍ അടിത്തെറ്റി.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഹരിയാനയില്‍ മുന്നേറുന്നത്.
ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫലസുചന പുറത്തു വരുമ്പോള്‍ കടുത്ത നിരാശയിലാണ്. ഹരിയാനയില്‍ ബിജെപി ഹാട്രിക് അടിക്കാനുള്ള സാധ്യതയാണ് നിലവില്‍.