വെല്ലിംഗ്ടണ്‍: ലഹരി ഉപയോഗിച്ചെന്ന കണ്ടെത്തലിൽ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. താരം നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന് തെളിഞ്ഞു. മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബ്രേസ്വെല് 11 പന്തില്‍ 30 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു.
സ്പോര്‍ട്സ് ഇന്റഗ്രിറ്റി കമ്മീഷന് ആണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊക്കെയ്ന്‍ ഉപയോഗം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പായിരുന്നു. അതിനാൽ ശിക്ഷയില്‍ ഇളവ് ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിനുള്ള ചികിത്സാ നടപടി പൂര്‍ത്തിയാക്കിയതിനാല്‍ മൂന്ന് മാസം നീണ്ട ശിക്ഷ ഒരു മാസമാക്കി കുറച്ചു.