ക്രിസ്മസ് പുതുവത്സര അവധി വരാനിരിക്കെ തിരക്ക് നിയന്ത്രിക്കാന്‍ തയ്യാറെടുത്ത് ദ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സ്. ദുബായിലെത്തുന്ന യാത്രക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനും ദുബായ് സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു.
അവധിക്കാലമായതിനാല്‍തന്നെ എമിറേറ്റിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനായി ദുബായ് സജ്ജമാണെന്നും ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന മുഹമ്മദ് അല്‍ മറി പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ 5.2 ദശലക്ഷം പേര് വിമാനത്താവളത്തിലൂടെ കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.