സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രം സീതാ രാമത്തിനും ബ്രഹ്മാണ്ഡ ചിത്രം കൽക്കിയിലെ അതിഥി വേഷത്തിനും ശേഷം ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’യുടെ പൂജ നടന്നു. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക. ചിത്രത്തിൻറെ സംവിധാനം പവൻ സദിനേനിയാണ്.
ചിത്രത്തിന്റെ നിർമ്മാതാവും അല്ലു അർജുന്റെ പിതാവും ആയ അല്ലു അരവിന്ദിനൊപ്പം ദുൽഖർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സംവിധാനം ചെയ്യുന്നത് പവൻ സദിനേനിയാണ്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവും അല്ലു അർജുന്റെ പിതാവും ആയ അല്ലു അരവിന്ദിനൊപ്പം ദുൽഖർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.