ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക്. കഴിഞ്ഞ 10 മാസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം 4,953 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയത്.
മാര്‍ച്ചില്‍ കടുത്ത രക്ത ക്ഷാമം കാരണം ഒപ്പറേഷനുകള്‍ ഉള്‍പ്പെടെ മാറ്റി വെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഈ സമയത്ത് മെഗാ രക്ത ദാന ക്യാമ്പ് ഡിവൈഎഫ്ഐ സംഘടിപ്പിച്ചിരുന്നു. മൂന്ന് ആഴ്ചകൊണ്ട് 1035 യൂണിറ്റ് രക്തം ദാനം ഡിവൈഎഫ്ഐ ചെയ്തുവെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.