തിരുവനതപുരം : നിലമ്പൂർ മുൻ എംഎൽഎ പി വി അന്‍വറിന് പൊലീസ് അന്വേഷിക്കുന്ന കേസിലെ നിർണായക വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി നൽകിയതിന് ഡിവൈഎസ്പി എംഐ ഷാജിക്ക് സസ്പെൻഷൻ. ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് നടപടി.
തിരുവനതപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ ഉൾപ്പെടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എംഐ ഷാജിക്കെതിരെ സസ്പെൻഷൻ നടപടി .