ഭൂമിയുടെ അകക്കാമ്പിന് ചുറ്റും ഡോനട്ട് പോലുള്ള ഘടനയുടെ രഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുറം കാമ്പിനുള്ളിലെ ടോറസ് ആകൃതിയിലുള്ള അല്ലെങ്കില്‍ ഡോനട്ട് ആകൃതിയിലുള്ള പ്രദേശം ഭൂമധ്യരേഖയ്ക്ക് സമാന്തരമായി ഓറിയന്റേറ്റ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് ഭൂമിയുടെ ഉള്‍ഭാഗത്തുള്ള ഘടനയില്‍ പുതിയ പാളി കൂടി കണ്ടെത്തിയത്. തരംഗങ്ങളുടെ യാത്ര പുനര്‍സൃഷ്ടിച്ചാണ് പഠനം നടത്തിയത്.

വലിയ ഭൂകമ്പങ്ങള്‍ സൃഷ്ടിക്കുന്ന ഭൂകമ്പ തരംഗങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷണ സംഘം ഈ കണ്ടെത്തല്‍ നടത്തിയത്. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസ്റ്റായ പ്രൊഫസര്‍ ഹ്ര്‍വോജെ തകാല്സികിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഭൂകമ്പ തരംഗങ്ങള്‍ പുറം കാമ്പിന്റെ ഒരു പ്രത്യേക ഭാഗത്തിലൂടെ കടന്നുപോകുമ്പോള്‍ എങ്ങനെ മന്ദഗതിയിലാകുന്നു എന്ന് കണ്ടെത്താനാണ് പഠനം നടത്തിയത്. ജിയോഡൈനാമോയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വര്‍ദ്ധിപ്പിക്കുന്നതാണ് കണ്ടെത്തലെന്നും ഭൂമിയുടെ പുറം കാമ്പിലെ തെര്‍മോകെമിക്കല്‍ അസമത്വങ്ങള്‍ അവ്യക്തമാണെന്ന സൂചനകള്‍ നല്‍കുമെന്നും പഠന സംഘം പറയുന്നു.