ചെന്നൈ: ഇ ഡി റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തുമെന്ന് വിവരം. ഗോകുലം ഗോപാലൻ്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗോകുലം ഗോപാലനെ നേരിട്ട് വിളിപ്പിച്ചെന്നാണ് സൂചന.
കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന.