കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി സമന്‍സ് അയച്ചു. ലോക്സഭ നടക്കുന്നതിനാലാണ് ഡല്‍ഹിയിലെ ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു. നേരത്തെ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന് ഡല്‍ഹിയിലായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് പുതിയ തീയതി നിശ്ചയിച്ചത്.