ദുബായ്: യുഎഇ രൂപീകരണം ആഘോഷിക്കുന്ന 53-ാമത് ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് ഡിസംബർ 1 മുതൽ ദുബായിലെ ചില പ്രധാന ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തി അധികൃതർ.
ദുബായിലെ നാല് ബസ് സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ ഉണ്ടായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചത്. നിലവിൽ അൽ സത്വ, യൂണിയൻ, അൽ ഗുബൈബ, ഗോൾഡ് സൂഖ് എന്നീ നാല് ബസ് സ്റ്റേഷനുകളിൽ ആണ് സൗജന്യ വൈഫൈ അവതരിപ്പിച്ചത്.
താമസിയാതെ എമിറേറ്റിലെ എല്ലാ ബസ് സ്റ്റേഷനുകളും ഉൾപ്പെടുത്തി സർവീസ് വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും ആർടിഎ വ്യക്തമാക്കി.