എല്ലാ മേഖലകളിലും വ്യാജന്മാർ ഉണ്ടെന്നത് വാസ്തവമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലും വ്യാജന്മാർ ഉണ്ടായിരിക്കുകയാണ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് നൽകുന്നു.പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്.
ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നൽകാമെന്ന് പ്രചരിപ്പിക്കുന്നതെന്നും കേരള പൊലീസ് ചൂണ്ടികാട്ടുന്നു. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടുമെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു.