ആലപ്പുഴ: ആലപ്പുഴയിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി രാജി വച്ചു. എമ്പുരാൻ വിവാദം കത്തിനിൽക്കുമ്പോഴാണ് രാജി. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജി വച്ചതായി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്ക്കാൻ കാരണം എന്നാണ് സൂചന. എന്നാൽ രാജിയുടെ കാരണം എന്താണെന്ന് ബിനുരാജ് വ്യക്തമാക്കിയിട്ടില്ല. രാജിവെയ്ക്കുകയാണെന്നും ഇതുവരെ കട്ടിക്ക് കൂടെ നിന്നവർക്ക് നന്ദി എന്നുമാണ് ബിനു രാജ് അറിയിച്ചത്. അതിനിടെ എമ്പുരാൻ പുതിയ പതിപ്പ് തിയറ്ററുകളിൽ ഇന്നെത്തും.