പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ ഷൂട്ടിംഗിന് മലമ്പുഴയിൽ സമാപനം. മലമ്പുഴ ഡാമിന്റെ റിസർവോയറിനു സമീപം ആണ് അവസാന രംഗം ചിത്രീകരിച്ചത്. ചിത്രം മാർച്ച് 27 ന് തിയറ്ററുകളിൽ എത്തും.
2023 ഒക്ടോബറിൽ ഡൽഹിയിലാണ് ചിത്രീകരണം ആരംഭിച്ചത്. ഷിംല,ലഡാക്ക്, യുഎസ്എ, ഇംഗ്ലണ്ട്, ഗുജറാത്ത്, ദുബായ്, റാസൽഖൈമ, ഹൈദരാബാദ്, മുംബൈ, ചെന്നൈ , തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാൻ പ്രഖ്യാപിച്ചത്. മോഹൻലാൽ,പൃഥ്വിരാജ്, ടോവിനോ, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ഫാസിൽ, ബൈജു, ഷാജോൺ, സാനിയ അയ്യപ്പൻ, തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.