തിരുവനന്തപുരം:എന്‍ഡിഎയുടെ ഘടകക്ഷിയായി കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് കടന്നുവന്നത് എന്‍ഡിഎയ്ക്ക് കൂടുതല്‍ കരുത്താണെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയുടെ ഘടകകക്ഷിയാക്കിയതില്‍ ആഹ്ളാദം പ്രകടിപ്പിക്കാനായി ചേര്‍ന്ന തിരുവനന്തപുരം നേതൃയോഗം തിരുവനന്തപുരം YMCA ഹാളില്‍ ഉദ്ഘാടനം ചെയ്ത് കേക്ക് മുറിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു.
ബിഡിജെഎസ് സംസ്ഥാന വൈസ് ചെയര്മാന് കെ പത്മകുമാര്‍, സംഗീത വിശ്വനാഥ് ,കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് ഡോ: ദിനേഷ് കര്‍ത്താ, സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയര്മാന് പ്രൊഫ: ബാലുജി വെള്ളിക്കര, ട്രഷറര്‍ റോയ് ജോസ്, സംസ്ഥാന ഭാരവാഹികളായ എല്‍. ആര് വിനയചന്ദ്രന്, ലൗജിന് മാളിയേക്കല്‍ വിനയ് നാരായണന്, സുമേഷ് നായര്‍ , മോഹന്‍ദാസ് അമ്പലാറ്റില്‍, രശ്മി ബിജു, പുതൂര്‍ക്കോണം സുരേഷ്, രാമചന്ദ്രന് കൊല്ലം, വിജയന് താനാളില്‍, രാജേഷ് പൂജപ്പുര, രമാ ബി ദേവിഗീതം, വിനോദ്കുമാര്‍, കൃഷ്ണകുമാര്‍, ഹരി ഇറയാംകോട് , അജയന് ആര് നെടുമങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.