കണ്ണൂര്‍:ബി ജെ പി ബന്ധത്തിന്റെ പേരില്‍ വിവാദനായകനായി മാറിയ സി പി എം കേന്ദ്രകമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരെ പാര്‍ട്ടിയില്‍ അഗ്നിപര്‍വ്വതം പുകയുന്നു.പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഇ പി ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രധാന ആവശ്യം.എല്‍ ഡി എഫ് കണ്‍വീനറായിരിക്കെ പാര്‍ട്ടിയെ ഒറ്റു കൊടുക്കുന്നു നിലപാടാണ് ജയരാജന് സ്വീകരികരിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.തിരഞ്ഞെടുപ്പു ദിവസം രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് വെട്ടാനുള്ള വാള് കൈയ്യില്‍ കൊടുത്ത് ഇടതുമുന്നണിയെ ആകെ പ്രതിരോധത്തിലാക്കിയെന്നാണ് എല്‍ ഡി എഫ് ഘടകകക്ഷി നേതാക്കളുടെ പ്രതികരണം.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഇ പി ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനായി നേതാക്കള്‍ തയ്യറായി നില്‍ക്കുകയാണ്.വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചത് കണ്ണൂരില്‍ നിന്നുള്ള പി ജയരാജനായിരുന്നു. ജയരാജന്മാര് തമ്മിലുള്ള കുടിപ്പകയായാണ് ഈ വിവാദത്തെ പാര്‍ട്ടി ചര്‍ച്ച ചെയ്തത്.കണ്ണൂരിലെ ചില പാര്‍ട്ടി ഗുണ്ടകളെ സംരക്ഷിക്കുന്നത് പി ജയരാജനാണെന്ന ആരോപണവുമായി ഇ പി രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ സമവായം ഉണ്ടാക്കുകയായിരുന്നു.
പാര്‍ട്ടിയേയും മുന്നണിയേയും നിര്‍ണ്ണായക ഘട്ടത്തില്‍ പ്രതിസന്ധിയിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന ആരോപണം ഉയരുമ്പോഴും ഇ പിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മുഖ്യമന്ത്രി സംഘടനാപരമായ നടപടിയിലേക്ക് നീങ്ങുന്നതിന് അനുകൂലമല്ലെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍. പിണറായി വിജയന് നിര്‍ണായക ഘട്ടത്തില്‍ കനത്ത പിന്തുണ നല്കിയതും,വി എസ് ഗ്രൂപ്പിനെ ഇല്ലാതാക്കി പാര്‍ട്ടിയെ സ്വന്തം കാല്ച്ചുവട്ടിലേക്ക് വരുത്താന്‍ സഹായിച്ച നേതാവാണ് ജയരാജന്.അതുതന്നെയാണ് ജയരാജന്റെ പാര്‍ട്ടിയിലേ പിടുത്തവും.ജയരാജനെതിരെ നടപടിയുണ്ടായാല്‍ അത് വലിയ ചര്‍ച്ചയാവുമെന്നും സി പി എം ഭയക്കുന്നുണ്ട്,
ഇ പി ജയരാജന് നേരത്തെയും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും ഒരു വിഭാഗം അദ്ദേഹത്തെ രക്ഷിക്കാനായി രംഗത്തുണ്ടായിരുന്നു, എന്നാല്‍ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ പി തന്നെ സമ്മതിച്ചത് പാര്‍ട്ടിയെയും ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണ്.
പാര്‍ട്ടിയെ പിളര്ത്തുന്നതടക്കമുള്ള നീക്കങ്ങളാണ് ഇ പി നടത്തിയതെന്നാണ് ആരോപണം.എം എല്‍ എ മാരെയടക്കം ഒരുമിച്ചു നിര്‍ത്തി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ചര്‍ച്ചകളും ബി ജെ പിയുമായി നടത്തിയെന്നാണ് വെളിപ്പെടുത്തല്‍.ബി ജെ പിയുമായി ജയരാജന് നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഏറെ വൈകാതെ പുറത്തുവരും.ജാവഡേക്കറെ ജയരാജനിലേക്ക് എത്തിച്ച വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം, നടത്തിയ മറ്റിടപാടുകള്‍ എന്നിവയും ഏറെ വൈകാതെ പുറത്തുവരും.ജയരാജന് വളരെ അടുപ്പമുണ്ടായിട്ടും നന്ദകുമാറിനെ അറിയില്ലെന്നുള്ള കള്ളമാണ് ജയരാജനു വിനയായി മാറിയത്.ശോഭാ സുരേന്ദ്രനെതിരെ നന്ദകുമാര്‍ നടത്തിയ വ്യക്തിഹത്യയുടെ ആഴം കൂടിയതും ജയരാജന് വിനയായി മാറി.
പാര്‍ട്ടിയിലെ ഉന്നതനായ നേതാവായ ജയരാജനെതിരെ ഉയര്‍ന്ന ബി ജെ പി ബന്ധമെന്ന ആരോപണത്തോട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ചര്‍ച്ച ചെയ്യപ്പെടും.പലപ്പോഴും ജയരാജന് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടുകള്‍ സ്വീകരിച്ചപ്പോഴും,വഴിവിട്ട ഇടപാടുകള്‍ പിടിക്കപ്പെട്ടപ്പോഴും പിണറായി ജയരാജനെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.പാര്‍ട്ടി പിടിക്കാനായി ഒരുമിച്ചു നിന്നു എന്ന ഒറ്റക്കാരണത്താലാണ് ജയരാജന് ഈ ആനുകൂല്യങ്ങള്‍ മുഖ്യമന്ത്രി നല്‍കിയത്.പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിണറായി ജയരാജനോട് സോഫ്റ്റ് കോര്‍ണര്‍ കാണിച്ചുവെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന ആരോപണം.
ജയരാജന് വിഷയത്തില്‍ കണ്ണൂരിലെ എം വി ജയരാജന് മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്.ഇ പി ജയരാജന് ബി ജെ പിയില്‍ പോവുമെന്നത് ശോഭാ സുരേന്ദ്രനും കെ സുധാകരനും ചേര്‍ന്നുണ്ടാക്കിയ കഥയാണെന്നാണ് എം വി ജയരാജന്റെ ആരോപണം.ആരോപണം പച്ചക്കള്ളം എന്നാണ് ജയരാജന്റെ പ്രതികരണം.കണ്ണൂരിലെ മറ്റ് സി പി എം നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.ജയരാജന് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തന്റെ അഭിപ്രായം പാര്ട്ടികമ്മിറ്റിയില് പറയുമെന്നു മാത്രമാണ് തോമസ് ഐസക് പ്രതികരിച്ചത്.മുഖ്യമന്ത്രിയുടെയും മകളുടേയും പേരില്‍ ഉയര്‍ന്ന കരിമണല്‍ മാസപ്പടി ആരോപണത്തില്‍ പരസ്യ പ്രതികരണം ഏറ്റവും കൂടുതല്‍ നടത്തിയിരുന്നത് ഇ പി ജയരാജനും,ഏ കെ ബാലനുമായിരുന്നു. കഴിഞ്ഞ ദിവസവും ജയരാജന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതരത്തിലാണ് പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.
ഇ പി – ജാവഡേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ കേസുകള്‍ ഒഴിവാക്കുന്നതിനായാണ് എന്ന നന്ദകുമാറിന്റെ ന്യായവാദവും പൊളിഞ്ഞിരിക്കയാണ്.ജയരാജനെ വെള്ളപൂശാനാണ് നന്ദകുമാര്‍ ശ്രമിച്ചതെന്ന് വ്യക്തവുമാണ്.കണ്ണൂര്‍ പാനൂരില്‍ പൊട്ടിയ ബോംബും ജയരാജന് -ജാവഡേക്കര്‍ കൂടിക്കാഴ്ചയെന്ന ബോംബും പാര്‍ട്ടിക്കുണ്ടാക്കിയ പരിക്ക് ഗുരുതരമാണ്.ജയരാജന്റെ മകന്റെ ഉടമസ്ഥയില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന വേദേകം റിസോര്‍ട്ടിന്റെ നിര്‍മ്മാണം മുതല്‍ പ്രാദേശിക സി പി എം പ്രവര്‍ത്തകരുമായി ജയരാജന് അകല്‍ച്ചയുണ്ടായി. കുന്നിടിച്ച് റിസോര്‍ട്ട് പണിയുന്നതിനെതിരെ ഉണ്ടായ സമരത്തെ അടിച്ചമര്‍ത്താന്‍ പാര്‍ട്ടിയെ ഉപയോഗിച്ചു വെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇ പി ക്ക് അനുകൂല നിലപാട് സ്വീകരിച്ചു.
പാര്‍ട്ടിയെ വെട്ടിലാക്കിയ നിരവധി ഇടപാടുകളാണ് ഇ പി യുടെ പേരില്‍ നടന്നിരിക്കുന്നത്. ഇതെല്ലാം സി പി എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ഉണ്ടായ വേദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്റെ കമ്പനി ഏറ്റെടുത്തതും, വേദൈകത്തിന്റെ ഉപദേശകനായി ഇ പി ഇപ്പോഴും തുടരുന്നതുമെല്ലാം അവമിപ്പിന്റെ ആഴം കൂട്ടുന്നതായിരുന്നു.ജയരാജന് തിരഞ്ഞെടുപ്പ് കാലത്തുപോലും ബി ജെ പി അനുകൂല പ്രസ്താവന നടത്തിയതും സി പി എമ്മിന് തലവേദനയായി മാറുകയായിരുന്നു. എനിക്കാരുമായും പരിചയമില്ല എന്നാണ് ജയരാജന് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ശോഭാ സുരേന്ദ്രനെ ഒരു കല്യാണ ചടങ്ങില്‍ വച്ചുമാത്രം രണ്ടു, നന്ദകുമാറിനെ ആക്കുളത്തെ ഫ്ളാറ്റില്‍ ജാവഡേക്കര്ക്കൊപ്പം കണ്ടു, രാജീവ് ചന്ദ്രശേഖരനെ ഇന്നേവരെ നേരില്‍ കണ്ടില്ല.ആരുമായും രാഷ്ട്രീയം സംസാരിച്ചില്ല.സാന്റിയാഗോ മാര്‍ട്ടിനെ ഇന്നേവരെ കണ്ടിട്ടില്ല തുടങ്ങിയ കളവുകളെല്ലാം ജയരാജന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്.
സംസ്ഥാനത്ത് 3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
തിങ്കളാഴ്ച ചേരുന്ന സ ിപി എം സെക്ട്രറിയേറ്റില്‍ ഇ പി ജയരാജന് നേരിട്ട് പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരണം നല്‍കുമെന്നാണ് ജയരാജന്റെ പ്രതികരണം.നന്ദകുമാറും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നുണ്ടാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് ബി ജെ പി ബന്ധമെന്ന ആരോപണമെന്നാണ് ഇ പിയുടെ വിശദീകരണം. തനിക്ക് വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും, തനിക്കെതിരെ നടപടിയൊന്നും ഉണ്ടാവില്ലെന്നാണ് ഇ പി വ്യക്തമാക്കുന്നത്.